കൊറോണ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ അഞ്ച് ദിവസമെടുക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്- കൊറോണ വൈറസ് ബാധിച്ചവരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ അഞ്ച് ദിവസംവരെ എടുക്കാമെന്ന് പഠനം. രണ്ടാഴ്ചക്കകം ഉറപ്പായും പ്രകടമായിരിക്കും. അതുകൊണ്ടുതന്നെ 14 ദിവസത്തെ നിരീക്ഷണം പര്യാപ്തമാണെന്നും ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

വൈറസ് ബാധിച്ചാല്‍ 97.5 ശതമാനം പേരിലും പതിനൊന്നര ദിവസത്തിനകം ലക്ഷണങ്ങള്‍ കാണും. എല്ലാ രാജ്യങ്ങളിലും 14 ദിവസത്തെ നിരീക്ഷണവും ഐസോലേഷനുമാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തുന്നത്.

14 ദിവസം ക്വാറന്റൈന്‍ ചെയ്ത ശേഷം വിട്ടയക്കുന്ന 10,000 പേരില്‍ ഏതാണ്ട് 101 പേര്‍ക്ക് മാത്രമാണ് വീണ്ടും രോഗബാധക്ക് സാധ്യതയുള്ളത്.

ചൈനയിലേയും മറ്റു രാജ്യങ്ങളിലേയും 181 കൊറോണ ബാധിതരുടെ കേസുകളാണ് പഠനവിധേയമാക്കിയത്.
 

 

Latest News