രാഹുല്‍ഗാന്ധി തിരിച്ചുവരേണ്ട സമയമാണിത്‌: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂദല്‍ഹി-  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഉടന്‍ തിരിച്ചുവരേണ്ട സമയമാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് മുന്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ . ദിനേഷ് ഗുണ്ടുറാവുവാണ് രാഹുലിന്റെ മടങ്ങിവരവ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അദേഹം മുന്നില്‍ നിന്ന് പാര്‍ട്ടിയെ നയിക്കേണ്ട സമയമാണിത്.

ഉയര്‍ന്ന ശ്രേണിയിലുള്ള നേതൃനിരയില്‍ മാറ്റങ്ങള്‍ അദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കേണ്ടതുണ്ടെന്നും ഇപ്പോഴുള്ള രീതിയില്‍ പാര്‍ട്ടിക്ക് തുടര്‍ന്നും മുമ്പോട്ട് പോകാനാകില്ലെന്നും അദേഹം പറഞ്ഞു.മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെയാണ് കര്‍ണാടകയിലെ മുന്‍ അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
 

Latest News