തെഹ്റാന്- പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മദ്യത്തിനാകുമെന്ന പ്രചാരണം വിശ്വസിച്ച് ഇറാനില്‍ വിഷമദ്യം കഴിച്ച് ഇതിനകം 36 പേര് മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖസേതാന് തലസ്ഥാനമായ അഹ്് വാസിലാണ് സംഭവം.
വീടുകളിലുണ്ടാക്കിയ നാടന്‍ മദ്യമോ വ്യാവസായിക മെത്തനോളാ ആണ് ഇവര്‍ കഴിച്ചതെന്ന് അഹവാസ് ജോണ്ടി ഷാപൂര്‍ യൂനിവേഴ്സിറ്റിയിലെ ഡോ.അലി ഇഹ്സാന്പുര് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മജ്യം കഴിച്ചാല്‍ കൊറോണ വൈസ് ബാധ തടയാനാകുമെന്ന് ഇവിടെ വ്യാപക പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് ജനങ്ങള്‍ വ്യാജമദ്യം കഴിച്ചത്.