കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി പടരുന്നു. കുരങ്ങുപനി ഇന്ന് ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ നാലുപേരായി രോഗികള്‍. കഴിഞ്ഞ ദിവസം മധ്യവയസ്‌കന്‍ കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു. കുരങ്ങുപനിക്ക് എതിരെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വനവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരും വനാതിര്‍ത്തിയില്‍ താമസിക്കുന്നവരും ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. 2014 -15 വര്‍ഷം 11 പേരാണ് കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മാത്രം മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം 13 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.