ദുബായ്- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍നിന്ന് സൗദിയിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന പൗരന്മാര്‍ 72 മണിക്കൂറിനകം മടങ്ങണമെന്ന് യു.എ.ഇയിലെ സൗദി എംബസി അറിയിച്ചു.
കരമാര്‍ഗമോ ദുബായ് എയര്‍പോര്‍ട്ട് വഴിയോ ഈ സമയത്തിനകം മടങ്ങിയിരിക്കണം.
ദുബായ് എയര്‍പോര്‍ട്ടില്‍നിന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മടങ്ങാനാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്. കരമാര്‍ഗമാണെങ്കില്‍ അല്‍ ബത്ഹ ക്രോസിംഗ് വഴി യാത്ര ചെയ്യാം. കൂടുതല്‍ സഹായങ്ങള്‍ക്ക് അബുദാബിയിലെ എംബസിയുമായോ ദുബായിലെ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈജിപ്തിലുള്ള സൗദി പൗരന്മാര്‍ക്ക് മടങ്ങാന്‍ രണ്ട് ദിവസമാണ് അനുവദിച്ചിരിക്കുന്നത്.






