നെടുമ്പാശ്ശേരി- മസ്ക്കത്തില്‍നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള മൂന്നു വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി.
ഡബ്ല്യു.വൈ 223/224 ഒമാന്‍ എയര്‍ വിമാനത്തിന്റെ മാര്‍ച്ച് 11, 13,14 തീയതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.
അതിനിടെ, ഇറ്റലിയില്‍ നിന്ന് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കൊച്ചിയിലെത്തിയ 26 യാത്രക്കാരെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടവരെയാണ് തുടര്‍ പരിശോധനകള്‍ക്കായി കൊച്ചി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്.
കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാര്‍ച്ച് 14 ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ അമ്പതോളം സ്കൂളുകളിലാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.






