മംഗളൂരുവില്‍ ചാടിപ്പോയ പ്രവാസിയെ തിരികെ ആശുപത്രിയില്‍ എത്തിച്ചു

മംഗളൂരു- കൊറോണ ബാധ സംശയിച്ച് മംഗളൂരുവില്‍ ഏര്‍പ്പെടുത്തിയ ഐസലേഷന്‍ വാര്‍ഡില്‍ നിന്നു ചാടിപ്പോയ ആളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് കടന്നുകളഞ്ഞിരുന്നത്. ദുബായില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.

പിന്നീട് കൊറോണ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്ങനെ ഇയാളെ നിരീക്ഷിച്ച് വരുന്നതിനിടെ അധികൃതരെ അറിയിക്കാതെ പുറത്ത് കടക്കുകയായിരുന്നു.

അതിനിടെ, മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 47 ആയി.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവച്ചു. ഏപ്രില്‍ 14 മുതല്‍ 27 വരെ മിസോറാമില്‍ നടത്താനിരുന്ന മത്സരങ്ങളാണ് മാറ്റിയത്. നേരത്തെ കേരളത്തിന്റെ പരിശീലന ക്യാംപും മാറ്റിയിരുന്നു.

 

 

 

Latest News