Sorry, you need to enable JavaScript to visit this website.

മംഗളൂരുവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ആള്‍ മുങ്ങി

മംഗളൂരു-ആഗോള വ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി.മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് കടന്നുകളഞ്ഞത്.
ദുബായില്‍നിന്ന് ഇന്നലെ രാത്രിയിലാണ് ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. പിന്നീട് കൊറോണ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്ങനെ ഇയാളെ നിരീക്ഷിച്ച് വരുന്നതിനിടെ അധികൃതരെ അറിയിക്കാതെ പുറത്ത് കടക്കുകയായിരുന്നു. ഇയാളെ കണ്ടുപിടിക്കാനുള്ള തെരച്ചില്‍ തുടരുകയാണ്.

Latest News