നടി ജയഭാരതിയുടെ വീട്ടില്‍നിന്ന് 31 പവന്‍  കവര്‍ന്നു; ഡ്രൈവറും ജോലിക്കാരനും അറസ്റ്റില്‍

ചെന്നൈ- നടി ജയഭാരതിയുടെ വീട്ടില്‍ നിന്നും 31 പവന്‍ കവര്‍ന്ന കേസില്‍ ഡ്രൈവറും ജോലിക്കാരനും അറസ്റ്റില്‍. മലയാളി ഡ്രൈവറും  നേപ്പാള്‍ സ്വദേശിയായ ജോലിക്കാരനുമാണ് പിടിയിലായത്. നടി നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു. പാലക്കാട് സ്വദേശിയായ ഇബ്രാഹീമാണു മോഷണത്തിന്റെ സൂത്രധാരന്‍. ഇയാളുടെ നിര്‍ദേശപ്രകാരം നേപ്പാള്‍ സ്വദേശിയായ ജോലിക്കാരനാണു വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്നത്. ചെന്നൈ നഗരത്തിലെ നുങ്കമ്പാക്കത്തെ വീട്ടില്‍ മൂന്നു ദിവസം മുന്‍പാണു മോഷണം നടന്നത്.

Latest News