സൗദിയിൽ എത്തുന്നവർ ആരോഗ്യവിവരം മറച്ചുവെച്ചാൽ അഞ്ചു ലക്ഷം റിയാൽ പിഴ

റിയാദ്- സൗദിയിൽ എത്തുന്ന വിദേശികളും മറ്റ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ശേഷം തിരിച്ചെത്തുന്ന സ്വദേശികളും അതാത് എൻട്രി പോയിന്റുകളിൽ ശരിയായ ആരോഗ്യവിവരം രേഖപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അഞ്ചുലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ സന്ദർശിച്ച രാജ്യങ്ങൾ, രോഗ വിവരം, രോഗ ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിമാനതാവളങ്ങളിലും മറ്റ് എൻട്രി പോയിന്റുകളിലും നിർബന്ധമായും രേഖപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ ഇറാനിൽ സന്ദർശനം നടത്തിയവർ അക്കാര്യം മറച്ചുവെച്ച് രാജ്യത്ത് പ്രവേശിച്ചിരുന്നു. ഇവരിൽ ചിലർക്കാണ് കൊറോണ ബാധയേറ്റത്. 

Latest News