മനാമ- നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കി. ഇപ്പോള്‍ നിരവധി മലയാളികള്‍ ബഹ്‌റൈന്‍ വിമാന താവളത്തില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇരുന്നൂറോളം മലയാളികള്‍ അടങ്ങിയ വിമാനം ബഹ്‌റൈനില്‍ ഇറക്കിയത്.ഇവരെ രാത്രി കേരളത്തിലേക്ക് തന്നെ മടക്കി അയക്കുമെന്നാണ് സൂചന.