ദോഹ- ഇന്ത്യ, ദക്ഷിണകൊറിയ, ഈജിപ്ത് എന്നിവയുള്‍പ്പെടെ 14 രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. താല്‍ക്കാലിക യാത്രാ നിരോധം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഖത്തര്‍ ഗവണ്‍മെന്റിന്റെ കമ്മ്യൂണിക്കേഷന്‍സ് വെബ് സൈറ്റില്‍ പറയുന്നു.
ആഗോളവ്യാപകമായി കൊറോണ വൈറസ് വ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ബംഗ്ലാദേശ്, ചൈന, ഇറാഖ്, ഇറ്റലി, ലെബനോന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക , സിറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യക്കാരും പ്രവേശന വിലക്കില്‍ ഉള്‍പ്പെടുന്നു.






