മക്ക-കൊറോണ ജാഗ്രതയുടെ ഭാഗമയി സൗദി അറേബ്യയില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യഭ്യാസ, ഖുര്‍ആന്‍ പഠന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി. രാജ്യത്തെ എല്ലാ പള്ളികള്‍ക്കും ഇത് ബാധകമാണെന്ന് ഇസ് ലാമിക കാര്യ വകുപ്പ് അറിയിച്ചു. പള്ളികളില്‍ നടക്കാറുള്ള പ്രഭാഷണങ്ങള്‍ക്കും ക്ലാസുകള്‍ക്കും ശില്‍പശാലകള്‍ക്കും നിയന്ത്രണം ബാധകമാണ്.
മക്കയില്‍ പബ്ലിക് ലൈബ്രറി, ഹറം എക്‌സിബിഷന്‍, കിസ് വ നിര്‍മാണ ഫാക്ടറി എന്നിവയും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.
കൊറോണ വ്യാപനം തടയാനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തെ സ്വകാര്യ, പൊതു വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അനിശ്ചിത കാലത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റിബിഅ പറഞ്ഞു.






