ദുബായ് സ്‌കൂളുകള്‍ അടച്ചു, ഒരു മാസം കഴിഞ്ഞ് തുറക്കും

ദുബായ് ഇന്ത്യന്‍ സ്‌കൂള്‍ബസുകള്‍ അണുവിമുക്തമാക്കുന്നു

ദുബായ്- കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  യു.എ.ഇ.യിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നു മുതല്‍ നാലാഴ്ചത്തേക്ക് അടച്ചിടും. ക്ലാസ് മുറികളും സ്‌കൂള്‍ ബസുകളും അണുവിമുക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് നടപടി.
ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്ലാസ് മുറികളും വിദ്യാര്‍ഥി സഞ്ചരിച്ച സ്‌കൂള്‍ ബസും അണുവിമുക്തമാക്കുന്ന നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. വിദേശയാത്ര നടത്തി തിരികെയെത്തിയ എല്ലാ വിദ്യാര്‍ഥികളെയും സ്‌കൂള്‍ ജീവനക്കാരെയും പ്രത്യേക പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വിദേശയാത്ര നടത്തിയ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആര്‍ക്കുംതന്നെ പരിശോധന പൂര്‍ത്തിയാകുംവരെ സ്‌കൂളുകളിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. അവസാന പരീക്ഷകള്‍ തടസ്സപ്പെട്ട വിദ്യാര്‍ഥികളെ ഇതുവരെയുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അടുത്ത ഗ്രേഡിലേക്ക് പ്രമോട്ട് ചെയ്യും.

 

Tags

Latest News