Sorry, you need to enable JavaScript to visit this website.

 സൗദി വനിതകളുടെ ജീവിതകഥകളുമായി പുതിയ വെബ് സൈറ്റ്

ജിദ്ദ- അന്താരാഷ്ട്ര  വനിതാ ദിനത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ വിവിധ മേഖലകളില്‍ വെന്നിക്കൊടി പാറിച്ച സൗദി വനിതകളെ ആദരിക്കാനായി പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കുന്നു. FacesOfSaudi.com എന്ന പേരില്‍ അറബ്‌ന്യൂസാണ് വെബ്‌സൈറ്റ് ആരംഭിക്കുന്നത്.

ഈ വെബ്‌സൈറ്റില്‍ വിജയികളായ സൗദി വനിതകളുടെ പ്രചോദനം നല്‍കുന്ന ജീവിതകഥകളും മറ്റുമാണ് പ്രസിദ്ധീകരിക്കുക. പാശ്ചാത്യന്‍ മാതൃകയിലുള്ള വെബ്‌സൈറ്റാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇപ്പോഴും മറഞ്ഞുകിടക്കുന്ന പ്രതിഭകളായ വനിതകളുടെ പ്രചോദനം നല്‍കുന്ന ജീവിതം പരമ്പരകളായി ചെയ്യുന്നതിലൂടെ സൗദി സ്ത്രീകളെ അവരുടെ വീടുകളിലും കുടുംബത്തിലേക്കും വെളിച്ചം വീശുകയാണെന്ന് അറബ്‌ന്യൂസ് പ്രാദേശിക ലേഖകന്‍ രാവന്‍ റദ്വാന്‍ പറഞ്ഞു. ഈ സിരീസ്  അവര്‍ ആരാണെന്നും അവരുടെ വിജയത്തിന് പിന്നിലെ യാത്രയുമാണ് പങ്കുവെക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

അറബ് ന്യൂസിന്റെ പ്രതിവാര ഫീച്ചറായ ഫെയ്‌സിന്റെ വിപുലീകരണമാണ് ഫേസസ്ഓഫ്‌സൗദി.കോം. ഫെയ്‌സിന്റെ ഭാഗമാകുന്നത് നവ്യാനുഭവം ആയിരിക്കുമെന്ന് ഫിറ്റ്‌നസ് സംരംഭക ഫാത്തിമ ബത്തൂക്ക് പറഞ്ഞു. കമ്മ്യൂണിറ്റികളില്‍ സ്വാധീനം ചെലുത്തുന്ന നിരവധി സ്ത്രീകളില്‍ ഒരാളായിരിക്കുന്നത് ഒരു ബഹുമതിയായി കരുതുന്നുവെന്നും അവര്‍ പറഞ്ഞു.സൗദി സ്ത്രീ ജീവിതങ്ങളെ കുറിച്ച് പുറംലോകത്തിനുള്ള തെറ്റിദ്ധാരണകളുടെ മൂടുപടം വലിച്ച് നീക്കുന്ന ഒന്നായി ഈ പദ്ധതി മാറുമെന്നാണ് അറബ് ന്യൂസിന്റെ പ്രതീക്ഷ.
 

Latest News