ബീജിംഗ്- കൊറോണ ബാധ നിരീക്ഷിക്കുന്നതിനായി ആളുകളെ താമസിപ്പിച്ച ഹോട്ടല്‍ തകര്‍ന്ന സംഭവത്തില്‍ മരണം നാലായി. തെക്കുകിഴക്കന്‍ ചൈനയിലാണ് കൊറോണ ബാധിത പ്രദേശങ്ങളില്നിന്നെത്തിയവരെ നിരീക്ഷിക്കുന്നതിനായി ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ട് തകര്‍ന്ന ഹോട്ടലില്‍ 71 പേര് കുടുങ്ങിയിരുന്നുവെന്ന് എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ന് രാവിലെ പത്തരയോടെ 49 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലു പേരുടെ ഗുരതരമാണ്.
അഗ്നിശമന സേനയിലെ ആയിരത്തോളം പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Security cam recorded the moment of hotel collapsing in SE China's Fujian on Sat night, trapping around 70 people under the debris. So far 40 people have been rescued. pic.twitter.com/QHbmPdRkOJ
— People's Daily, China (@PDChina) March 7, 2020






