പെരുമാറ്റച്ചട്ടം ലംഘിച്ച ജയപ്രദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

രാംപുര്‍, യു.പി-മുതിര്‍ന്ന നടിയും ബിജെപി നേതാവുമായ ജയപ്രദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേസിലാണ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.ഏപ്രില്‍ 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും.2019ലെ പൊതുതിരഞ്ഞെടുപ്പില്‍ രാംപുര്‍ ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജയപ്രദ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ അലംഖാനോട് പരാജയപ്പെട്ടിരുന്നു.

Latest News