അജ്മാന്‍ ബീച്ചില്‍ രണ്ടു പേര്‍ മുങ്ങിമരിച്ചു, രണ്ടുപേരെ രക്ഷിച്ചു

അജ്മാന്‍- അജ്മാന്‍ ബീച്ചില്‍ നീന്തുന്നതിനിടെ രണ്ട് പേര്‍ മുങ്ങിമരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി.
കോര്‍ണിഷിലെ നിരോധിത മേഖലയിലാണ് നാലുപേരും നീന്താനിറങ്ങിയത്. അപകടകരമായ സ്ഥലമായതിനാല്‍ ഇവിടെ നീന്തുന്നത് നിരോധിച്ചത് വകവെക്കാതെയാണ് ഇവര്‍ ഇറങ്ങിയത്.
നാലുപേരും കടലില്‍ മുങ്ങിത്താഴുകയായിരുന്നു. സിവില്‍ ഡിഫന്‍സ് കുതിച്ചെത്തിയെങ്കിലും രണ്ടുപേരെ മാത്രമേ രക്ഷിക്കാനായുള്ളു.
വൈകിട്ട് നാല് മണിക്കാണ് അപകടത്തെക്കുറിച്ച് വിവരം കിട്ടിയതെന്ന് ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അല്‍ ഷംസി പറഞ്ഞു. മൂന്നുപേരെ കരയിലേക്ക് വലിച്ചു കയറ്റാന്‍ കഴിഞ്ഞു. ഇതില്‍ ഏഷ്യക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. അദ്ദേഹം അല്‍പ നിമിഷങ്ങള്‍ക്കകം മരിച്ചു. നാലാമനെ മൂന്നു മണിക്കൂര്‍ തിരച്ചിലിനുശേഷവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 

Latest News