നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ട് കേസുകളിലായി ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത് . അന്താരാഷ്ട്ര വിപണിയില്‍ പിടികൂടിയ സ്വര്‍ണത്തിന് 53 ലക്ഷത്തോളം രൂപ വില വരും.
സൗദിയില്‍നിന്ന് വന്ന മലപ്പുറം സ്വദേശിയില്‍നിന്ന് മുക്കാല്‍ കിലോ സ്വര്‍ണവും ബഹ്റിനില്നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍നിന്ന് അര കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.
മലപ്പുറം സ്വദേശി ഇലക്ട്രിക്കല്‍ കെറ്റിലിന്റെ കേബിളിനകത്തെ കോപ്പര്‍ മാറ്റി യാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കോഴിക്കോട് സ്വദേശി മെഷറിംഗ് ടേപ്പിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചത്.