അശ്രദ്ധരായ ഡ്രൈവര്‍മാരെ പിടികൂടാന്‍ ദുബായ് പോലീസിന്റെ സ്മാര്‍ട്ട് റഡാര്‍

ദുബായ്- അശ്രദ്ധമായും അലസമായും വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസിന്റെ സ്മാര്‍ട്ട് റഡാറുകള്‍. സാങ്കേതിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഏറെ പഠനവും പരീക്ഷണവും നടത്തിയാണ്  റഡാറുകള്‍ യാഥാര്‍ഥ്യമാക്കിയതെന്ന് ദുബായ് പോലീസ് ജനറല്‍ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.
മൊബൈല്‍ ഫോണില്‍ സംസാരിക്കുക, അശ്രദ്ധയോടെ വരികള്‍ തെറ്റിച്ച് ഡ്രൈവ് ചെയ്യുക, പെട്ടെന്ന് തിരിക്കുക, സീറ്റ് ബെല്‍റ്റിടാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് റഡാറുകളില്‍ പതിയുക. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ പിടികൂടുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News