സൗദിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

റിയാദ്- സൗദി അറേബ്യയില്‍ രണ്ട് കൊറോണ ബാധ കൂടി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാഖില്‍നിന്നും ഇറാനില്‍നിന്നും വന്നവര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വേളയില്‍ 114 സൗദികള്‍ ഇറാനിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 95 പേര്‍ മാത്രമാണ് സൗദിയില്‍ തിരിച്ചത്തിയത്. ബാക്കിയുള്ളവര്‍ ഇറാനിലും മറ്റുരാജ്യങ്ങളിലുമാണുള്ളത്.  

കഴിഞ്ഞ 14 ദിവസത്തിനിടെ ഇറാനില്‍ പോയവര്‍ സ്വയം വെളിപ്പെടുത്താന്‍ സൗദി അധികൃതര്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News