ഷാര്‍ജ- ആശയവിനിമയ രംഗം കൂടുതല്‍ വിപുലപ്പെടുത്താന്‍ അറബ് സര്‍ക്കാരുകള്‍ ശ്രദ്ധയൂന്നണമെന്ന് ഷാര്‍ജയില്‍ നടന്ന ഒമ്പതാം അന്താരാഷ്ട്ര ആശയവിനിമയ അന്താരാഷ്ട്ര ഫോറം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും അതുവഴി ജനങ്ങളുമായി ഭരണകൂടങ്ങള്‍ ആഴമേറിയ ബന്ധം സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കണമെന്നും രണ്ടുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖര്‍ ചര്‍ച്ച ചെയ്തു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന സമ്മേളനം മുഖ്യ രക്ഷാധികാരികൂടിയായ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.
സമ്മേളനത്തില്‍ 16 രാജ്യങ്ങളില്‍നിന്നായി 64 ചിന്തകരും ഉദ്യോഗസ്ഥ പ്രമുഖരും സര്‍ക്കാര്‍ മേഖലകളിലെ തലപ്പത്തുള്ളവരും പങ്കെടുത്തു. 15 സുപ്രധാന സെഷനുകള്‍ സമ്മേളനത്തിലുണ്ടായിരുന്നു. ഇന്ത്യ, അമേരിക്ക, കാനഡ, കൊളംബിയ, ജോര്‍ദാന്‍, ഈജിപ്ത്, സൗദി, ബഹ്‌റൈന്‍, കുവൈത്ത്, അള്‍ജീരിയ, മൊറോക്കോ, ലെബനന്‍, ഫലസ്തീന്‍, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ ആയിരുന്നു സംഘാടകര്‍.






