വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ റിമാന്‍ഡില്‍

കൊല്ലം- സ്‌കൂളിലേക്കു പോയ നാലാം ക്ലാസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ  നാടോടി സ്ത്രീയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്കയച്ചു.

മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്ത്രീക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെ തുറയില്‍കുന്ന് സ്‌കൂളിനു സമീപത്തായിരുന്നു രക്ഷിതാക്കളേയും നാട്ടുകാരേയും ആശങ്കയിലാക്കിയ സംഭവം.

സ്‌കൂള്‍ പരിസരത്ത് റോഡില്‍ വച്ചാണ് നാടോടി സ്ത്രീ പെണ്‍കുട്ടിയോട് കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടത്. ഭയന്നു പോയ കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പെട്ടെന്നു തന്നെ നാട്ടുകാര്‍ സംഘടിച്ച് നാടോടി സ്ത്രീയെ തടഞ്ഞുവച്ചു. വിവരമറിഞ്ഞെത്തിയ പോലിസ് കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്‌തെങ്കിലും  പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. സ്വന്തം പേരോ സ്ഥലമോ പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത സ്ത്രീക്ക് മാനസിക പ്രശ്‌നം ഉള്ളതായി പ്രാഥമിക മെഡിക്കല്‍ പരിശോധനയില്‍ സംശയം തോന്നിയിരുന്നു. ഏറെ നാളായി നാട്ടില്‍ അലഞ്ഞു തിരിയുന്ന സ്ത്രീയാണിതെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

 

Latest News