കണ്ണൂരിലെ ബന്ധുവീട്ടിലെത്തി പീഡനം; താനൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍- അകന്ന ബന്ധുവായ ഭര്‍തൃമതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി ചാപ്പാടി അബ്ദുല്‍ മജീദിനെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റു ചെയ്തത്.

സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ യുവതിയെയാണ് പീഡിപ്പിച്ചത്. അകന്ന ബന്ധത്തിലുള്ള യുവതിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  

യുവതി പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു. ബേപ്പൂരില്‍ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുന്ന മജീദിന് താനൂരില്‍ ഭാര്യയും മൂന്ന് മക്കളുമുണ്ട്.

 

Latest News