മനാമ- കൊറോണ ബാധമൂലം ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അവധി രണ്ടാഴ്ചത്തേക്ക്കൂടി ദീര്‍ഘിപ്പിച്ചു. രാജ്യത്ത് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ രണ്ടാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇതാണ് രണ്ടാഴ്ചത്തേക്ക്കൂടി ഇപ്പോള്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 29 വരെയാണ് അവധി നീട്ടിയിരിക്കുന്നത്.
കൊറോണ വ്യാപനം ചെറുക്കുന്നതിന് ഫലസ്തീനില്‍ ഒരു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഫലസ്തീനിലെ ബെത്‌ലഹേമില്‍ ഏഴു പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.