Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രാ നിയന്ത്രണമില്ല

അബുദാബി- ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ യു.എ.ഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിഷേധിച്ചു.
കൊറോണ വൈറസ് കാരണം യു.എ.ഇയിലേക്കുള്ള യാത്രക്കെതിരെ പ്രത്യേക ഉപദേശങ്ങളൊന്നുമില്ല. എന്നിരുന്നാലും, നിരവധി പരിപാടികള്‍ മാറ്റിവെക്കുകയും മാര്‍ച്ച് എട്ടിന് നാല് ആഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കുകയും ചെയ്തിട്ടുണ്ട്.”
ഇന്ത്യയും യു.എ.ഇയും നല്‍കുന്ന  ഉപദേശങ്ങള്‍ നിരീക്ഷിക്കാന്‍ കോണ്‍സുലേറ്റ് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളോട് ആവശ്യപ്പെട്ടു.
വൈറസ് വ്യാപിക്കുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായി ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇയില്‍, സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച മുതല്‍ നാല് ആഴ്ചത്തേക്ക് അടക്കും. എന്നാല്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഷെഡ്യൂള്‍ അനുസരിച്ച് നടക്കുമെന്ന് ഇന്ത്യന്‍ മിഷനുകള്‍ സ്ഥിരീകരിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കര്‍ശന സുരക്ഷയും ശുചിത്വ പ്രോട്ടോക്കോളുകളും സ്‌കൂളുകള്‍ സ്വീകരിക്കും.

 

Latest News