അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ~ഒന്നാം സമ്മാനം ഇത്തവണ സൗദിയിലേക്ക്. ഒരു കോടി ദിര്‍ഹം ലഭിച്ചത് എട്ടംഗ മലയാളി സംഘത്തിന്. റിയാദില്‍ സമായ അല്‍ അദ കമ്പനിയിലെ സൈറ്റ് സൂപ്പര്‍വൈസറും ആലപ്പുഴ സ്വദേശിയുമായ മോഹന്‍ കുമാര്‍ ചന്ദ്രദാസിന്റെ പേരില്‍ എടുത്ത ടിക്കറ്റിലൂടെയാണ് 19.82 കോടിയോളം രൂപ മലയാളികള്‍ക്കായി ലഭിച്ചത്.
ഓരോരുത്തരും തുല്യമായി 66.25 റിയാല്‍ വീതമെടുത്ത് (മൊത്തം 530 റിയാല്‍) ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റെടുത്തതെന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു. ഒന്‍പത് വര്‍ഷമായി സൗദിയിലെ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന മോഹന്‍കുമാര്‍ ഈ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നിട്ട് ഒന്നര വര്‍ഷമായി.
ഇതേ കമ്പനിയുടെ വിവിധ സൈറ്റുകളില്‍ ജോലി ചെയ്യുന്ന വിനീഷ് ബാലന്‍ പെരുമ്പടപ്പ് മലപ്പുറം, ശശിധരന്‍ ലഞ്ജിത് ആര്‍പ്പൂക്കര, ശ്യാം സുന്ദര്‍ വടുതല കൊച്ചി, ഭാസ്‌കരന്‍ റബീഷ് പെരുമ്പടപ്പ് മലപ്പുറം, സൂരജ് ആര്യാട് ആലപ്പുഴ, അരുണ്‍ദാസ് പിവി പാലക്കാട്, ജിത്തുബേബി നെടുമ്പാശേരി എന്നിവരാണ് മറ്റു ഭാഗ്യശാലികള്‍.
മോഹന്‍ ഗണേശന്‍ (ഒരു ലക്ഷം ദിര്‍ഹം), ലൈല സുരേഷ് (90,000), ഇലാമെല്‍ ദീന്‍ അബ്ദുല്‍ വഹാബ് (80,000), കേശവന്‍ ഷെട്ടി (70,000), മോഹനന്‍ (50,000), അബ്ദുല്‍വാലിഖാന്‍ നാസിര്‍ ഗുല്‍ (30,000), നന്ദുകണ്ടില്‍ പറമ്പില്‍ സജിത് (20,000), സണ്ണി ദേവസിക്കുട്ടി (10,000), മയന്നെ കസഡോര്‍ (10,000) എന്നിവരാണ് മറ്റു വിജയികള്‍. ഇവരില്‍ മലയാളികളടക്കം ആറ് ഇന്ത്യക്കാരുണ്ട്. മലയാളിയായ അഖീഷ് പുതിയേടത്തിനാണ് നറുക്കെടുപ്പില്‍ ജീപ്പ് സമ്മാനമായി ലഭിച്ചത്.






