ആറു പേര്‍ക്ക് കൂടി കൊറോണ; യു.എ.ഇ സൈക്ലിംഗ് ടൂര്‍ റദ്ദാക്കി

ദുബായ്- യു.എ.ഇയില്‍ പുതുതായി ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു റഷ്യക്കാര്‍ക്കും രണ്ടു ഇറ്റലിക്കാര്‍ക്കും ഒരു ജര്‍മന്‍കാരനും ഒരു കൊളംബിയക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യു.എ.ഇ ടൂര്‍ സൈക്ലിംഗ് മത്സരത്തില്‍ പങ്കെടുത്ത കൂട്ടത്തില്‍പെട്ട രണ്ടു പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്ത് ഇടപഴകിയവര്‍ക്ക് നടത്തിയ പരിശോധനകളിലാണ് ആറു പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ യു.എ.ഇയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഇതില്‍ അഞ്ചു പേരുടെ അസുഖം പൂര്‍ണമായും ഭേദമായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ ടൂര്‍ സൈക്ലിംഗ് മത്സരം റദ്ദാക്കിയിട്ടുണ്ട്.

 

Latest News