ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കോവിഡ് 19

ന്യൂദല്‍ഹി- ഇന്ത്യയില്‍ വിനോദസഞ്ചാരത്തിന് എത്തിയ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. എയിസംസില്‍ നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 21 പേരടങ്ങുന്ന വിനോദസഞ്ചാര സംഘമാണ് ഇന്ത്യയിലെത്തിയത്. ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനെട്ടായി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ പ്രധാനമായും എത്തുന്ന ദല്‍ഹിയില്‍ ഇനിയും രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
 

Latest News