ന്യൂദല്‍ഹി- ദല്‍ഹി കലാപത്തിനിരയാവയവര്‍ക്ക് കോഴിക്കോട് കാരന്തൂര്‍ മര്‍കസ് ഉന്തുവണ്ടി നല്‍കി സഹായിക്കുന്നു. 15 ഉന്തുവണ്ടികളാണ് നല്‍കുന്നത്. വീടുകളുടെയും കടകളുടെയും കേടുപാടുകള്‍ തീര്‍ത്തു കൊടുക്കല്‍, വസ്ത്രപാത്ര വിതരണം, ഓരോ കുടുംബത്തിനും ആവശ്യമായ ഭക്ഷ്യധാന്യ വിതരണം, വിദ്യാഭ്യാസ ഉപകരണങ്ങള്‍ നല്‍കല്‍ എന്നിവയും മര്‍കസ് നടത്തിവരുന്നു. പൂര്‍ണമായും തകര്‍ക്കപ്പെട്ട വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കും രൂപം നല്‍കിയതായി മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു.
ഉന്തുവണ്ടി വിതരണത്തിന് ജാഫറാബാദ് എം.എല്‍.എ അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി. ജാഫറാബാദ് നഗരസഭാ കൗണ്‍സിലര്‍ ഹാജി അഫ്‌സല്‍, മുഹമ്മദ് ശാഫി നൂറാനി, മുഹമ്മദ് സാദിഖ് നൂറാനി, നൗഫല്‍ ഖുദ്‌റാന്‍, നൗശാദ് സഖാഫി, മൗലാന ഖാരി സഗീര്‍, മൗലാനാ ഫൈറൂസ് സംബന്ധിച്ചു.






