ഫോളോവേഴ്‌സിനെ നിരാശരാക്കാന്‍ മോഡി; സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നു


ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ എല്ലാവിധ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും ഉപേക്ഷിക്കുന്നു. ട്വിറ്റര്‍,ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം,യൂട്യൂബ് അടക്കമുള്ള മുഴുവന്‍ സമൂഹ മാധ്യമങ്ങളിലെയും അക്കൗണ്ടുകള്‍ ഒഴിവാക്കാനാണ് ആലോചന. പ്രധാനമന്ത്രി മോഡി തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഞായറാഴ്ച മുതല്‍ തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം,ഫേസ്ബുക്ക്,യൂട്യൂബ് അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ചാണ് ചിന്തയെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു. ലക്ഷകണക്കിന് ഫോളോവേഴ്‌സുള്ള സെലിബ്രിറ്റി അക്കൗണ്ടാണ് അദേഹം താത്കാലികമായി റദ്ദാക്കാന്‍ ആലോചിക്കുന്നത്.
 

Latest News