എക്‌സ്‌പോക്കെത്തുന്നു എ.ആര്‍. റഹ്മാന്‍

ദുബായ്- എക്‌സ്‌പോ 2020 ല്‍ എ.ആര്‍. റഹ്മാന്‍ എത്തും. അദ്ദേഹം പരിശീലിപ്പിക്കുന്ന ഫിര്‍ദൗസ് വനിതാ ഓര്‍ക്കസ്ട്ര ഇവിടെ അരങ്ങേറ്റം നടത്തും. എക്‌സ്‌പോക്കു ശേഷവും റിക്കോര്‍ഡിംഗ് സ്റ്റുഡിയോ നിലനിര്‍ത്തും. റഹ്മാന്റെ പേരിലാകും സ്റ്റുഡിയോ അറിയപ്പെടുക.
ഉദ്ഘാടന ഗാനം ചിട്ടപ്പെടുത്തുന്നതും ഇദ്ദേഹമാണ്. ദുബായിയെ സംഗീതത്തിന്റെയും റെക്കോര്‍ഡിംഗിന്റെയും രാജ്യാന്തര കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ. റഹ്മാന്റെ പരിശീലനത്തില്‍ ലോകത്തെ ഏറ്റവും മികച്ച ട്രൂപ്പ് ആക്കാനാണ് ലക്ഷ്യം. അറബ് മേഖലയുടെ സംഗീത പാരമ്പര്യത്തിനു ഒട്ടേറെ സംഭാവനകള്‍ നല്‍കിയ രാജ്യമാണ് യു.എ.ഇ.

 

Latest News