ദല്‍ഹിയില്‍ രാഷ്ട്രീയക്കാരുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും


ന്യൂദല്‍ഹി- ദല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരായ കലാപത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി മാര്‍ച്ച് നാലിന് ബുധനാഴ്ച പരിഗണിക്കും. കലാപത്തിനിരയായവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചു.

ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടിരുന്നു. ആളുകള്‍ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കെ, ദേശീയ തലസ്ഥാനത്തെ കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്നത് ദല്‍ഹി ഹൈക്കോടതി നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കയാണഎന്ന് ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ഹരജി ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചത്.

 

Latest News