കുവൈത്തില്‍ പുതിയ കൊറോണ കേസുകളില്ല

കുവൈത്ത് സിറ്റി- 24 മണിക്കൂറില്‍ കുവൈത്തില്‍ പുതിയ കൊറോണ കേസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന്  ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനാദ് വാര്‍ത്താലേഖകരെ അറിയിച്ചു. പ്രതിരോധ നടപടികള്‍ സുശക്തമാണ്. പൊതുജനങ്ങള്‍ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും, പൊതു സ്ഥലങ്ങളില്‍നിന്നു പരാമാവധി ഒഴിഞ്ഞു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റ അഭ്യര്‍ഥന അനുസരിച്ചു ലോക ആരോഗ്യ സംഘടനാ പ്രതിനിധികള്‍ കുവൈത്തില്‍ എത്തിയിട്ടുണ്ട്. സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും വിദഗ്ധ ചികിത്സയും വിദേശികള്‍ക്കും ലഭിക്കുമെന്ന് കുവൈത്ത് പൊതു ജന ആരോഗ്യ  വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ബുതൈന അല്‍ മുദഫ് പ്രത്ത്യേക വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വിദേശികള്‍ക്ക് രാജ്യത്തിനു പുറത്തു പോകാന്‍ വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. വിദേശികള്‍ക്ക് കൊറോണ വൈറസ് രോഗ പരിശോധനക്ക് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും  അണ്ടര്‍സെക്രെട്ടറി വ്യക്തമാക്കി.

 

Latest News