മനാമ- ഒരു സൗദി പൗരനടക്കം പുതുതായി ആറുപേര്‍ക്ക് കൂടി കോവിഡ് 19 കൊറോണ വൈറസ് ബാധിച്ചതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നു ബഹ്‌റൈനി വനിതകള്‍ക്കും രണ്ടു പുരുഷന്മാര്‍ക്കും ഒരു സൗദി പൗരനുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ഇറാനില്‍ നിന്ന് വ്യോമ മാര്‍ഗം ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തിയവരാണ്. ഇതോടെ വൈറസ് ബാധയുള്ളവരുടെ എണ്ണം 47 ആയി. ആറു പേരെയും പ്രത്യേക ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.