ദോഹ- ഖത്തറില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ ബാധയുള്ളതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനിലുണ്ടായിരുന്ന രണ്ട് ഖത്തരി പൗരന്മാര്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും ഇറാന് സന്ദര്‍ശിച്ച ഖത്തരി പൗരന്മാരാണ്.
ഇറാനിലുള്ള രണ്ട് ഖത്തരി പൗരന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചയുടന്‍ അവരെ പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിക്കുകയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പ്രത്യേക വാര്‍ഡിലാണ് ഇവര്‍. പൊതുജനങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ഇറാനില്‍ നിന്നു ഗവണ്മെന്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഖത്തറിലെത്തിയ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. കൊറോണ ക്കെതിരെ രാജ്യത്ത് കര്‍ശനമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചത്. കൊറോണ ബാധിത രാജ്യങ്ങളില്നിന്നുമെത്തുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നതായും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
രോഗികള്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്നും രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.






