ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ലെന

കൊച്ചി- വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും നിര്‍മ്മിച്ച് ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആര്‍ട്ടിക്കിള്‍ 21. ജോജു ജോര്‍ജ്, ലെന, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ .ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കൈയില്‍ മദ്യവും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി വ്യത്യസ്ത ഗെറ്റപ്പില്‍ ലെനയാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകരായ രഞ്ജിത്ത്, അമല്‍ നീരദ്, ലാല്‍ ജോസ്, നട•ാരായ പൃഥ്വിരാജ്, നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്,നടി ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖര്‍ പോസ്റ്റര്‍ റിലീസിംഗിന്റെ ഭാഗമായി.സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഷ്‌കര്‍ ആണ്. 

Latest News