ഇന്ത്യയെ ചുമലിലേറ്റി പൃഥ്വി, പൂജാര

ക്രൈസ്റ്റ് ചര്‍ച്ച് - ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ചക്കിടെ ഓപണര്‍ പൃഥ്വി ഷായും (54) ചേതേശ്വര്‍ പൂജാരയും (50 നോട്ടൗട്ട്) ഇന്ത്യയെ ചുമലിലേറ്റി. ലഞ്ചിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും (3) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെയും (7) നഷ്ടപ്പെട്ട സന്ദര്‍ശകര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നൂറ്റമ്പതിനോടടുക്കുകയാണ്. 
മായങ്ക് അഗര്‍വാളിനെയാണ് (7) ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. പൂജാരക്കൊപ്പം ഹനുമ വിഹാരിയാണ് (10 നോട്ടൗട്ട്) ബാറ്റ് ചെയ്യുന്നത്. കെയ്ല്‍ ജെയ്മിസന്റെ ബൗളിംഗില്‍ ഹനുമയെ വിക്കറ്റ്കീപ്പര്‍ ബി.ജെ വാറ്റ്‌ലിംഗ് കൈവിട്ടിരുന്നു. 

Latest News