ദേശീയ വനിതാ കമ്മീഷന്‍ കലാപ മേഖല സന്ദര്‍ശിച്ചു 

ന്യൂദല്‍ഹി-പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ദല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു. കലാപത്തിന്റെ ഇടയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചത്. കലാപം പൊട്ടിപ്പുറപ്പെട്ട ജഫ്രാബാദില്‍ നിന്നാണ് സന്ദര്‍ശനം തുടങ്ങിയത്. കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയും രണ്ട് അംഗങ്ങളുമാണ് സന്ദര്‍ശിച്ചത്. ഷഹീന്‍ബാഗ് മോഡലില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ ശക്തമായ സമരം നടന്ന സ്ഥലമാണ് ജഫ്രാബാദ്. അഞ്ഞൂറില്‍ ഏറെ സ്ത്രീകളാണ് ജഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തത്. പിന്നീട് ഇവരെ കേന്ദ്രസേന ഒഴിപ്പിക്കുകയായിരുന്നു.

Latest News