ശശി തരൂര്‍ അബുദാബിയില്‍; പാണക്കാട് തങ്ങള്‍ പുരസ്‌കാരം ഏറ്റുവാങ്ങി

അബുദാബി- വിദേശ യാത്രാ വിലക്ക് നീങ്ങിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അബുദാബിയില്‍ എത്തി.  ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ പ്രഥമ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം സ്വീകരിക്കാനാണ് അദ്ദേഹം എത്തിയത്.  വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.
അബുദാബി വിമാനത്താവളത്തില്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.പി.എം.റഷീദ്, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ ഒളവട്ടൂര്‍ എന്നിവര്‍ ശശി തരൂരിന് ബൊക്ക നല്‍കി സ്വീകരിച്ചു. അബുദാബി കെ.എം.സി.സി. പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍, അഷറഫ് മാട്ടൂല്‍, അഷ്‌റഫ് പൊന്നാനി, അബ്ദുള്‍റഹിമാന്‍ പൊവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സുനന്ദപുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ട് കോടതി ശശി തരൂരിന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോടതി ഇത് നീക്കിയത്.

 

Latest News