യു.എ.ഇയില്‍ ആറ് പേര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു

ദുബായ്- യു.എ.ഇ.യില്‍ ആറ് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധമന്ത്രാലയം വ്യാഴാഴ്ച രാത്രി അറിയിച്ചു. നാല് ഇറാനികള്‍ക്കും ഒരു ചൈനീസ് സ്വദേശി, ഒരു ബഹ്‌റൈന്‍ സ്വദേശി എന്നിവര്‍ക്കുമാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ യാത്രാവിലക്ക് പ്രഖ്യാപിച്ച ഇറാനില്‍നിന്ന് യു.എ.ഇ.യില്‍ എത്തിയവരാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇതോടെ സ്ഥിരീകരിച്ച കോവിഡ്19 വൈറസ് കേസുകളുടെ എണ്ണം 19 ആയി. ഇതില്‍ അഞ്ചുപേരെ പൂര്‍ണാരോഗ്യത്തിലേക്ക് തിരിച്ചെത്തിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. 36ഉം 37ഉം വയസ്സുള്ള ചൈനീസ് പൗരന്‍മാരാണ് ഏറ്റവുമൊടുവില്‍ അസുഖം പൂര്‍ണമായും ഭേദപ്പെട്ടവര്‍. ഇവര്‍ക്ക് യു.എ.ഇ.യിലെ ആശുപത്രികളില്‍തന്നെയായിരുന്നു ചികിത്സ നല്‍കിയിരുന്നത്.

 

Latest News