Sorry, you need to enable JavaScript to visit this website.

മോഡിയെ വിമര്‍ശിച്ചു; ലാസ്റ്റ് വീക്ക് ടുനൈറ്റിന് ഇന്ത്യയില്‍ വിലക്ക്

മുംബൈ- കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ബ്രിട്ടീഷ് ഹാസ്യകലാകാരന്‍ ജോണ്‍ ഒലിവറിന്റെ ഷോ 'ലാസ്റ്റ് വീക്ക് ടുനൈറ്റ്' ഹോട്ട് സ്റ്റാര്‍ ഇന്ത്യയില്‍ വിലക്കി. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാര്‍ത്ത വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ എപ്പിസോഡ് തയാറാക്കിയത്.പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും പ്രതിഷേധക്കാരെ മോഡി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെയും ഒലിവര്‍ വിമര്‍ശിച്ചിരുന്നു. ഈ എപ്പിസോഡ് ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എച്ച്.ബി.ഒയിലായിരുന്നു പരിപാടിയുടെ സംപ്രേഷണം. നോട്ടു നിരോധനം, ആര്‍.എസ്.എസ്, പൗരത്വ ഭേദഗതി നിയമം, സര്‍ക്കാറിന്റെ പ്രധാന പദ്ധതികള്‍ തുടങ്ങിയവയെല്ലാം പരിപാടിയില്‍ ജോണ്‍ ഒലിവര്‍ പരാമര്‍ശിക്കുന്നുണ്ട്.30 മിനിറ്റ് ദൈര്‍ഘ്യമുള്ള എപ്പിസോഡിന്റെ 18 മിനിറ്റ് വിഡിയോ ഒഫീഷ്യല്‍ യൂ ടൂബ് ചാനലില്‍ ചൊവ്വാഴ്ച പോസ്റ്റ്‌ചെയ്തിരുന്നു. ഇത് 50 ലക്ഷം ആളുകളാണ് കണ്ടത്.വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലാണ് ഹോട്ട്സ്റ്റാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

Latest News