ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലിംകള്ക്കെതിരെ ആരംഭിച്ച കലാപത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. സംഘർഷ ബാധിത പ്രദേശങ്ങളില്‍ പോലീസും അർധ സൈനിക വിഭാഗങ്ങളും മാർച്ച് നടത്തി.
അതിനിടെ, മതസ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മീഷനും ചില മാധ്യമങ്ങളും വ്യക്തികളും തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നതെന്ന് വിദേശമന്ത്രാലയം ആരോപിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ വിവരങ്ങളാണ് ഇവർ പുറത്തുവിടുന്നതെന്നും രാഷ്ട്രീയ വല്‍ക്കരണമാണ് ലക്ഷ്യമെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കുന്നതിന് ക്രമസമാധാന പാലന ഏജന്‍സികളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ശ്രമിച്ചുവരികയാണെന്നും നിരുത്തരവാദപരമായ പരാമർശങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും മന്ത്രാലയം പറഞ്ഞു.






