Sorry, you need to enable JavaScript to visit this website.

ഗോഡ്ഫാദർ തമിഴിൽ

റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ടോളമായിട്ടും ഇന്നും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ചിത്രമാണ് ഗോഡ് ഫാദർ. ഇപ്പോഴിതാ ഗോഡ്ഫാദർ എന്ന  പേരിൽ തമിഴിലും ചിത്രം ഒരുങ്ങുന്നു. മലയാളത്തിൽ ഗോഡ് ഫാദറിന്റെ സംവിധാനത്തിൽ പങ്കാളിയയിരുന്ന ലാൽ തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 
ജഗൻ രാജശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാലിനു പുറമെ നാട്ടി, മാരിമുത്ത്, അശ്വന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നവീൻ രവീന്ദ്രൻ. ഛായാഗ്രഹണം ഷണ്മുഖ സുന്ദരം. ജി.എസ് ആർട്‌സ്, ഫസ്റ്റ് ക്ലാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പുറത്തിറങ്ങി.

 

Latest News