Sorry, you need to enable JavaScript to visit this website.

കൊറോണ: ഗള്‍ഫിലെ വിമാന സര്‍വീസുകള്‍ പാളുന്നു

ദുബായ്- ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ കോവിഡ് 19 (കൊറോണ വൈറസ്) പടര്‍ന്നതോടെ പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോറോണ ബാധിത രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തുന്നത്.
മിഡിലീസ്റ്റിലെ പ്രധാന കൊറോണ ഉറവിടമായ ഇറാനിലേക്ക് യുഎഇയില്‍നിന്നും  തിരികെയുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. ഒരാഴ്ചത്തേക്കാണു നിര്‍ത്തിവച്ചതെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ന്നുള്ള തീരുമാനമെന്നു യു.എ.ഇ സിവില്‍ വ്യോമയാന അതോറിറ്റി വ്യക്തമാക്കി.
ബീജിംഗ് ഒഴികെയുള്ള ചൈനീസ് നഗരങ്ങളിലേക്കുള്ള സര്‍വീസ് നേരത്തേ നിര്‍ത്തിയിരുന്നു. തായ്‌ലന്‍ഡ് യാത്രക്കും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാനിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ചൈനയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചകള്‍ക്ക് മുന്‍പ് റദ്ദാക്കിയിരുന്നു. ബഹ്‌റൈനില്‍നിന്ന് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

 

Latest News