Sorry, you need to enable JavaScript to visit this website.

180 കോടി ദിര്‍ഹത്തിന്റെ ലഹരിവേട്ട ദുബായില്‍; ആറ് പേര്‍ പിടിയില്‍

ദുബായ്- ലോകത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നിന്റെ ക്രെഡിറ്റ് ദുബായ് പോലീസിന്. വലിയ ഇലക്ട്രിക് കേബിളിനുള്ളില്‍ ഒളിപ്പിച്ച് കപ്പല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 5.6 ടണ്‍ ലഹരി മരുന്നാണ് ദുബായ് പോലീസിലെ ലഹരിവിരുദ്ധ സംഘം പിടിച്ചത്. വിപണിയില്‍ 1.8 ബില്യണ്‍ ദിര്‍ഹം (ഏതാണ്ട് 3500 കോടിയിലേറെ രൂപ) മൂല്യം വരുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്നും മേജര്‍ ജനറല്‍ ഖലീല്‍ അല്‍ മന്‍സൂറി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍നിന്നു ആറു പേരെ അറസ്റ്റ് ചെയ്തു. 70 കാരനാണ് സംഘത്തലവന്‍. ലഹരിവേട്ടയുടെ ദൃശ്യങ്ങള്‍ ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചു.

http://www.malayalamnewsdaily.com/sites/default/files/2020/02/26/dog.jpg
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടിക്ക് ഒരുങ്ങിയത്. സിറിയയില്‍നിന്നു കപ്പല്‍ മാര്‍ഗമാണ് കേബിളിനുള്ളില്‍ ലഹരിമരുന്ന് കടത്തിയത്. പ്രതികളുടെ നീക്കങ്ങള്‍ പിന്തുടര്‍ന്ന അധികൃതര്‍, കടത്തിക്കൊണ്ടുവന്ന ലഹരി മരുന്ന് യു.എ.ഇയില്‍ വിതരണം ചെയ്യുന്നതിന് മുന്‍പ് കൈയോടെ പിടികൂടുകയായിരുന്നു. ഓപ്പറേഷന്‍ പ്യൂളെ 2 എന്നാണ് അധികൃതര്‍ പേരിട്ടത്.
പോലീസ് നായയുടെ സഹായത്തോടെയാണ് വന്‍ ലഹരിമരുന്ന് കണ്ടെത്താന്‍ സാധിച്ചത്. നേരത്തേ മൂന്നു ലഹരി മരുന്ന് കേസുകളിലും പൊലീസ് നായയുടെ സഹായം ഉണ്ടായിരുന്നു.

 

Latest News