ന്യൂദല്‍ഹി- ദല്‍ഹിയില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥന്റെ മൃതദേഹം അഴുക്ക് ചാലില്‍ കണ്ടെത്തി. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ ചാന്ദ്ബാഗിലാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. 2017ലാണ് അദേഹം രഹസ്യാന്വേഷണ ബ്യൂറോയില്‍ ചേര്‍ന്നത്.
സംഘര്‍ഷത്തില്‍ ഒരു പോലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ ഇരുപതായി. ഇന്ന് മാത്രം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ദല്‍ഹിയില്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉടന്‍ സന്ദര്‍ശിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.






