ഷഹീന്‍ബാഗ് ഒഴിപ്പിക്കണമെന്ന ഹരജി സുപ്രീം കോടതി മാർച്ച് 23-ലേക്ക് മാറ്റി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീന്‍ ബാഗില്‍നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി തീരുമാനം അടുത്ത മാസം 23-ലേക്ക് മാറ്റി.

പ്രദേശത്ത് സമാധാനപരമയാണ് പ്രതിഷേധമെന്നും പോലീസാണ് യാത്രക്കാർക്ക് അനാവശ്യ അസൗകര്യങ്ങളുണ്ടാക്കുന്നതെന്നും സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി റിപ്പോർട്ട് നല്‍കിയിരുന്നു. മുന്‍ ഇന്‍ഫർമേഷന്‍ കമ്മീഷണർ വജാഹത്ത് ഹബീബുല്ലയും അഭിഭാഷകരും സമർപ്പിച്ച റിപ്പോർട്ട് കൈമാറണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

പൗരത്വ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പരമാർശങ്ങള്‍ക്ക് ശേഷമാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതും 20 പേർ കൊല്ലപ്പെട്ടതും.

Latest News