മനാമ- ബഹ്റൈന്‍ ആറു പേർക്കു കൂടി കൊറോണ വൈറസ് (കൊവിഡ്-19) സ്ഥിരീകരിച്ചു. ഇറാനില്‍നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയവർക്കാണ് രോധ ബാധ സ്ഥിരീകരിച്ചത്. ബഹ്റൈന്‍, സൗദി പൗരൻമാർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബഹറിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് 23 കൊറോണ ബാധയാണ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആദ്യം വിമാനത്താവളത്തിലെ തന്നെ ഐസോലേഷൻ മേഖലയിലേക്കും പിന്നീട് അൽ സമാനിയയിലെ ഇബ്രാഹിം ഖലീൽ കാനൂ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും മാറ്റിയതായി മന്ത്രാലയം അറിയിച്ചു.