Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്ക് മോഡിയെ ഭയം കാണും; മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം- സി.എ.എക്കെതിരായ സമരത്തിന്റെ പേരില്‍ തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.
മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോഡിയേയും ഭരണകൂടത്തേയും ഭയം കാണുമെന്നും തനിക്ക് അത്തരം ഭയമില്ലെന്നും അദ്ദേഹം ടിവി ചാനലിനോട് പ്രതികരിച്ചു.
മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജിയന്‍ പ്രസ്താവനക്കെതിരെയാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രതികരണം.

സി.എ.എക്ക് അനുകൂലമായ നിലപാട് മുഖ്യമന്തിക്കുമുണ്ടന്ന് സംശയമുണ്ട്. കടകളടച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പോലും കേസെടുക്കുന്നു. തന്നെ ഭീകരനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സി.എ.എ നിയമത്തെ എതിര്‍ക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അവര്‍ക്കൊപ്പം നിന്ന് പ്രതിഷേധിക്കുകയാണ് ചെയ്യേണ്ടത്. മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തേയും ഭയക്കേണ്ട കാര്യമുണ്ടാകും, എന്നാല്‍ തനിക്കതില്ലന്നും കമാല്‍ പാഷ പറഞ്ഞു.  എതിര്‍ക്കുന്നവര്‍ക്കൊപ്പമെന്ന് വരുത്തി തീര്‍ക്കുകയും പിന്നില്‍ നിന്ന് അനുകൂലിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രിയടക്കമുള്ളവരില്‍ കാണുന്നത്.
 
വാളയാര്‍, മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസ് എന്നിവയില്‍ സ്വന്തം നിലപാട് തുറന്നു പറഞ്ഞതിനാലാകും പിണറായി വിജയന്റെ വിമര്‍ശനമെന്നും കെമാല്‍ പാഷ പറഞ്ഞു.

 

 

Latest News